തിരുവനന്തപുരം; എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ കാൽ വഴുതി വീണ് എംഎൽഎ ഷാനിമോൾ ഉസ്മാന് പരുക്ക്. ബുധനാഴ്ച രാവിലെ എട്ടരയോടെ നിയമസഭാ സമ്മേളനത്തിന് പേകാൻ തയാറെടുക്കവെയായിരുന്നു അപകടം. ഇടതുകാലിന്റെ ചെറുവിരലിൽ നേരിയ പൊട്ടലുണ്ട്. ഇതേത്തുടർന്ന് പ്ലാസ്റ്ററിട്ടു. ഡോക്ടർമാർ ഒരാഴ്ചത്തെ വിശ്രമം നിർദേശിച്ചു.
എംഎൽഎ ഹോസ്റ്റൽ വളപ്പിലെ ചന്ദ്രഗിരി ബ്ലോക്കിലാണ് ഷാനി മോൾ ഉസ്മാന്റെ മുറി. ഇടതു കാൽ തെന്നിയെങ്കിലും എംഎൽഎ വീണില്ല. നല്ല വേദനയായതിനാലാണ് പേരൂർക്കട ഗവ. ആശുപത്രിയിലെത്തിച്ചത്. പരിശോധനയിലാണ് എല്ലിന് ചെറിയ പൊട്ടൽ കണ്ടെത്തിയത്.
സബ്മിഷനിടെ രണ്ട് വാർഡന്മാരുടെ സഹായത്തോടെയാണ് ഷാനിമോൾ നിയമസഭയിലെ ഇരിപ്പിടത്തിലെത്തിയത്. ചർച്ചയിൽ സംസാരിക്കാനുള്ളതു കൊണ്ടാണ് വേദന കടിച്ചമർത്തിയും എത്തിയതെന്ന് ഷാനിമോൾ പറഞ്ഞു. ഇന്നും സഭയിലെത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ