വാടകക്കരാർ മതി ഇനി റേഷൻ കാർഡ് റെഡി 

വാടകക്കരാർ ഹാജരാക്കിയാൽ റേഷൻ കാർഡ് ലഭിക്കുമെന്ന് മന്ത്രി പി തിലോത്തമൻ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂർ: വാടകക്കരാർ ഹാജരാക്കിയാൽ റേഷൻ കാർഡ് ലഭിക്കുമെന്ന്​ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ. നിയമസഭയിൽ ഇതേക്കുറിച്ച് വന്ന സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേ​ഹം. വാടക വീട്ടിൽ താമസിക്കുന്നവർ റേഷൻ കാർഡിന് അപേക്ഷിച്ചാൽ ഇതേ ഈ വീട്ടുനമ്പറിൽ മറ്റൊരു കുടുംബം കാർഡ് എടുത്തിട്ടുണ്ടെങ്കിൽ പുതിയ റേഷൻ കാർഡ് ലഭിക്കാത്ത സാഹചര്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഇ ടി ടൈസൺ മാസ്​റ്റർ എംഎൽഎയാണ് സബ്മിഷൻ അവതരിപ്പിച്ചത്

പുറമ്പോക്കിലും റോഡുവക്കിലും ഷെഡ് കെട്ടി താമസിക്കുന്ന വീട്ടുനമ്പറില്ലാത്ത കുടുംബങ്ങൾക്ക് '00' എന്ന രീതിയിൽ വീട്ടുനമ്പർ നൽകുന്നത് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഒരുവീട്ടിൽത്തന്നെ ഒന്നിലധികം കുടുംബങ്ങളുണ്ടെങ്കിൽ അവർക്ക് പ്രത്യേകം റേഷൻ കാർഡുകളും അനുവദിക്കുമെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫിസർമാർ പ്രത്യേക അന്വേഷണം നടത്തിയതിന് ശേഷമായിരിക്കും കാർഡ് അനുവദിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com