കെഎസ്എഫ്ഇയും സഹകരണബാങ്കുകളും ചിട്ടിലേലം പുനരാരംഭിക്കുന്നു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് മാസമായി നിര്‍ത്തിവെച്ചിരുന്ന ചിട്ടിലേലം സഹകരണ ബാങ്കുകളിലും കെഎസ്എഫ്ഇയിലും പുനരാരംഭിക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് മാസമായി നിര്‍ത്തിവെച്ചിരുന്ന ചിട്ടിലേലം സഹകരണ ബാങ്കുകളിലും കെഎസ്എഫ്ഇയിലും പുനരാരംഭിക്കുന്നു.സഹകരണ ബാങ്കുകളുടെ 100 കണക്കിന് ചിട്ടികളാണ് മുടങ്ങിയത്.

കെഎസ്എഫ്ഇയില്‍ നാല്‍പ്പതിനായിരത്തോളം ചിട്ടികളുടെ ലേലമാണ് മുടങ്ങിയിരിക്കുന്നത്. ലേലം നടക്കാത്തതിനാല്‍ ചിട്ടി അടവ് സംഖ്യ കൂടും. പണം അടയ്ക്കാതിരിക്കുന്ന ചിട്ടികളെല്ലാം നിശ്ചയിച്ചതിലും രണ്ട് മാസം കൂടി കഴിഞ്ഞേ കാലാവധി പൂര്‍ത്തിയാവൂ. 

കഴിഞ്ഞ രണ്ടുമാസ കാലയളവില്‍ സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ മിക്കവയും ഓണ്‍ലൈനിലൂടെ ചിട്ടികള്‍ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോയിരുന്നു. ഓണ്‍ലൈന്‍ സംവിധാനം ഇല്ലാത്തതിരുന്നത് മൂലമാണ് സഹകരണ ബാങ്കുകള്‍ക്ക് ചിട്ടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ പോയത്. പ്രവാസി ചിട്ടികള്‍ക്കായി ഒരുക്കിയ രീതിയിലുളള ഓണ്‍ലൈന്‍ സംവിധാനം എല്ലാ ചിട്ടികള്‍ക്കുമായി ഒരുക്കുന്നതിനുളള ശ്രമം കെഎസ്എഫ്ഇയും ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com