കൊച്ചി : ഇന്ധനവില വര്‍ധന അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്രസര്‍ക്കാര്‍ കൊള്ള അവസാനിപ്പിക്കണം. കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രം ഇങ്ങനെ പീഡിപ്പിക്കരുത്. സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പെട്രോളിന് സംസ്ഥാനത്ത് വില 100 കടന്നിരിക്കുകയാണ്. തിരുവനന്തപുരത്ത് വില 101 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില 66-68 രൂപയാണെന്നിരിക്കെയാണ് ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ധിക്കുന്നത്.
മഹാമാരിയുടെ കാലത്ത് ജനങ്ങള്‍ ജീവിക്കാന്‍ പാടുപെടുമ്പോള്‍, പെട്രോളിയെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് പീഡിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. നികുതി ഒമ്പതു രൂപയില്‍ നിന്നും 35 രൂപയായാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. എന്തൊരു സര്‍ക്കാരാണിത്.
കേന്ദ്രം ഇങ്ങനെ ജനങ്ങളെ പീഡിപ്പിക്കരുത്. കേന്ദ്ര നികുതിക്ക് സമാന്തരമായി സംസ്ഥാന സര്‍ക്കാരിന്റെ നികുതിയും വര്‍ധിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക