ബി ടെക് മലയാളത്തിൽ പഠിക്കാം, പുതിയ അധ്യയന വർഷം മുതൽ

മലയാളം ഉൾപ്പടെ 11 പ്രാദേശിക ഭാഷകളിൽ കൂടി ഇനി ബിടെക് പഠിക്കാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി; ഇം​ഗ്ലീഷിനോടുള്ള പേടികൊണ്ട് ഇനി ബിടെക് പഠിക്കാൻ മടിക്കണ്ട. മലയാളം ഉൾപ്പടെ 11 പ്രാദേശിക ഭാഷകളിൽ കൂടി ഇനി ബിടെക് പഠിക്കാം. അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗൺസിലാണ് പ്രാദേശിക ഭാഷയിലുള്ള പഠനത്തിന് അനുമതി നൽകിയതെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. 

മലയാളത്തെക്കൂടാതെ ഹിന്ദി, മറാഠി, തമിഴ്, തെലുഗു, കന്നഡ, ഗുജറാത്തി, ബംഗാളി, അസമി, പഞ്ചാബി, ഒഡിയ എന്നീ ഭാഷകളിലും പഠിക്കാം. എട്ടു സംസ്ഥാനങ്ങളിലെ 14 എൻജിനിയറിങ് കോളേജുകളിൽ പുതിയ അധ്യയന വർഷംമുതൽ പ്രാദേശിക ഭാഷകളിൽ കോഴ്സുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com