25 വർഷം പൂർത്തിയാക്കിയവർ പുറത്തേക്ക്, നൂറിലേറെ തടവുകാരെ മോചിപ്പിക്കാൻ സർക്കാർ

പ്രായാധിക്യമുള്ള രോഗബാധിതരായ തടവുകാരെ മോചിപ്പിക്കണമെന്ന നിലപാടാണു സർക്കാരിനുമുള്ളത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം; സംസ്ഥാനത്തെ നൂറിലേറെ തടവുകാരെ മോചിപ്പിക്കാൻ സർക്കാർ. 25 വർഷം ശിക്ഷ പൂർത്തിയാക്കിയ, 70 വയസ്സ് കഴിഞ്ഞ തടവുകാരെ മോചിപ്പിക്കാനാണു 3 അംഗ സമിതി ശുപാർശ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം കഴിഞ്ഞ സർക്കാരിന്റെ അവസാന നാളിൽ ജയിൽ ഉപദേശക സമിതി ശുപാർശ ചെയ്ത 41 തടവുകാരെയും വിട്ടയയ്ക്കും. മന്ത്രിസഭ ശുപാർശ ചെയ്താൽ ഗവർണറാണ് ഉത്തരവു പുറപ്പെടുവിക്കേണ്ടത്. 

പ്രായാധിക്യമുള്ള രോഗബാധിതരായ തടവുകാരെ മോചിപ്പിക്കണമെന്ന നിലപാടാണു സർക്കാരിനുമുള്ളത്. കോവിഡ് പടർന്നതോടെ പലരുടെയും അവസ്ഥ ദുരിതപൂർണമായെന്നും അതിനാലാണ് മോചിപ്പിക്കാൻ ആലോചിക്കുന്നത്. ഒന്നുകിൽ 70 വയസ്സ് കഴിഞ്ഞിരിക്കണം. അല്ലെങ്കിൽ ഇളവുകൾ സഹിതം 25 വർഷം ശിക്ഷ പൂർത്തിയാക്കിയിരിക്കണമെന്നതാണ് പ്രധാന മാനദണ്ഡം. ഇളവുകൾ ഇല്ലാതെ 23 വർഷം ശിക്ഷ പൂർത്തിയാക്കണം. 75 കഴിഞ്ഞവരാണെങ്കിൽ 14 വർഷം തടവു പൂർത്തിയാക്കണം. 

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ, ക്വട്ടേഷൻ സംഘങ്ങൾ, സ്ഥിരം കൊലപാതകികൾ, കള്ളക്കടത്തുകാർ, മാനഭംഗം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, ലഹരി കേസുകൾ, സ്ത്രീധന പീഡനം എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർ പട്ടികയിൽ പെടാൻ പാടില്ലെന്ന നിർദേശം സർക്കാർ നൽകിയിരുന്നു. മാനദണ്ഡം അടിസ്ഥാനമാക്കി 242 പേരുടെ പട്ടിക തയാറാക്കിയിരുന്നു.  പിന്നീടത് 169 പേരായി. ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, ജയിൽ ഡിജിപി എന്നിവരുടെ സമിതി വീണ്ടും പരിശോധിച്ചു. പട്ടിക 60 പേരുടേതായി ചുരുങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com