അപകടം പതിയിരിക്കുന്ന 340 'ബ്ലാക്ക് സ്പോട്ടുകൾ​', ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്; അടിയന്തര നടപടിക്ക് നിർദേശം 

238 എണ്ണം ഉയർന്ന അപകടസാധ്യതയുള്ളവയും 102 എണ്ണം ഇടത്തരം സാധ്യതയുള്ളവയുമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്തെ റോഡുകളിൽ തുടർച്ചയായി അപകടമുണ്ടാകുന്ന 340 ബ്ലാക്ക്​​ സ്​പോട്ടുകൾ കണ്ടെത്തി. ഇതിൽ 238 എണ്ണം ഉയർന്ന അപകടസാധ്യതയുള്ളവയും 102 എണ്ണം ഇടത്തരം സാധ്യതയുള്ളവയുമാണ്​. ഇവിടങ്ങളിൽ മൂന്ന്​ വർഷത്തിനിടെയുണ്ടായ അപകടങ്ങളിൽ 1763 പേർ മരിച്ചിട്ടുണ്ട്​. റോഡ്​ സുരക്ഷാ അതോറിറ്റിയാണ്​ ഇതു​സംബന്ധിച്ച വിശദപഠനം നടത്തി റിപ്പോർട്ട്​ തയാറാക്കിയത്​.

ഏറ്റവും കൂടുതൽ ബ്ലാക്ക്​ ​സ്​പോട്ടുകൾ തിരുവനന്തപുരം ജില്ലയിലാണ്. 65 എണ്ണമാണ് തലസ്ഥാനത്ത് കണ്ടെത്തിയത്. എറണാകുളം 58, കൊല്ലം 56, ആലപ്പുഴ 51, തൃശൂർ 36, കോഴിക്കോട്​ 25, കോട്ടയം 18, മലപ്പുറം 13, പത്തനംതിട്ട 11, പാലക്കാട്​ നാല്​, വയനാട്​, ഇടുക്കി, കണ്ണൂർ ഒന്നുവീതം എന്നിങ്ങനെയാണ്​ മറ്റ്​ ജില്ലകളിലെ കണക്ക്​. 

ഉയർന്ന അപകടസാധ്യതയുള്ള ബ്ലാക്ക്​ സ്​പോട്ടുകൾ കണ്ടെത്തിയ 238 റോഡുകളിൽ 159 എണ്ണം ​നാഷനൽ ഹൈവേ അതോറിറ്റിയുടെയും 51 എണ്ണം സംസ്ഥാന സർക്കാറിന്റെ 28 എണ്ണം തദ്ദേശസ്ഥാപനങ്ങളുടെയും പരിധിയിലുള്ളതാണ്​. ബ്ലാക്ക്​ ​സ്​പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങളിൽ അപകടസാധ്യത കുറക്കാൻ അടിയന്തര നടപടിയെടുക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്ക്​ നിർദേശം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com