ഡ്യൂട്ടിക്കിടെ ഡോക്ടറെ പൊലീസുകാരൻ മർദിച്ച സംഭവം: പ്രതിഷേധം ശക്തമാക്കാൻ ഡോക്ടർമാർ, ഇന്ന്  ഒ പി ബഹിഷ്കരിക്കും 

സ്പെഷാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദിച്ച സംഭവത്തിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാക്കാൻ കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). സംഭവം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാൽ ഇന്ന് ഒ പി ബഹിഷ്കരിച്ചുള്ള പ്രതിഷേധമാണ് നടത്തുന്നത്. ഇന്നു രാവിലെ 10 മുതൽ 11 വരെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഒ പി ബഹിഷ്കരിക്കാനാണ് തീരുമാനം. ഇ–സഞ്ജീവനി അടക്കമുള്ള സ്പെഷാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളുമാണ് ബഹിഷ്കരിക്കുക.

എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ സർക്കാറിനെ അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐപി ചികിത്സ, കോവിഡ് ചികിത്സ എന്നിവയ്ക്ക് മുടക്കമുണ്ടാവില്ല. 

അതേസമയം ഡോ. രാഹുൽ മാത്യുവിനെ സിവിൽ പൊലീസ് ഓഫിസർ മർദിച്ച സംഭവത്തിന്റെ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് നൽകി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ദിവസവും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് നിർദേശിച്ചിട്ടുണ്ട്. നേരത്തെ ജോലി രാജിവയ്ക്കുമെന്നു സൂചിപ്പിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പെഴുതിയെങ്കിലും ഡോ. രാഹുൽ ഇന്നലെ മുതൽ ഒരാഴ്ചത്തേക്ക് അവധിയിൽ പോയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com