ദേഹത്ത് തട്ടിയാല്‍ അസഹ്യമായ ചൊറിച്ചില്‍, കൂര്‍ത്ത രോമങ്ങള്‍ കുത്തിക്കയറും; പുഴുക്കളെ കൊണ്ട് പൊറുതിമുട്ടി നാട് 

ദേഹത്തു തട്ടിയാല്‍ അസഹ്യമായ ചൊറിച്ചിലിനു കാരണമാകുന്ന പുഴുക്കളെക്കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ:  ദേഹത്തു തട്ടിയാല്‍ അസഹ്യമായ ചൊറിച്ചിലിനു കാരണമാകുന്ന പുഴുക്കളെക്കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍. വെട്ടിമറ്റം, കലയന്താനി, കുടയത്തൂര്‍, മുട്ടം, ആനക്കയം മേഖലകളിലാണു പുഴുശല്യം രൂക്ഷമായത്. വീട്ടുമുറ്റത്തും പറമ്പിലുമുള്ള മരങ്ങളിലാണ് ഇവ വസിക്കുന്നത്.

വീടിന്റെ ഭിത്തിയിലും വാതിലുകള്‍ ജനലുകള്‍ എന്നിവിടങ്ങളിലും ഇവ കയറിയിരിക്കും. ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ പിന്നെ അസഹ്യമായ ചൊറിച്ചിലാണ്. ഇതിന്റെ സൂചി പോലെ കൂര്‍ത്ത രോമങ്ങള്‍ ശരീരത്തില്‍ കുത്തിക്കയറും. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റും ആരോഗ്യ വകുപ്പും നടപടികള്‍ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com