കിഫ്ബിയിലെ റെയ്ഡ് ഡല്‍ഹിയില്‍നിന്നുള്ള നിര്‍ദേശപ്രകാരം; തെമ്മാടിത്തരം തന്നെയെന്ന് തോമസ് ഐസക്ക് 

കിഫ്ബി സിഇഒ കെഎം എബ്രഹാമിനെക്കുറിച്ച് ആദായ നികുതി കമ്മിഷണര്‍ക്ക് അറിയില്ലെങ്കില്‍ സഹാറാ കേസ് വിശദമായി വായിച്ചാല്‍ മതിയെന്ന് തോമസ് ഐസക്ക്
തോമസ് ഐസക്ക്/ ഫയൽ ചിത്രം
തോമസ് ഐസക്ക്/ ഫയൽ ചിത്രം

തിരുവനന്തപുരം: കിഫ്ബിയില്‍ ആദായ നികുതി വകുപ്പ് റെയ്്ഡ് നടത്തിയത് ഡല്‍ഹിയില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയുടെ സല്‍പ്പേരു കളയാനാണ് ശ്രമം. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനാണ് ആദായനികുതി വകുപ്പു ശ്രമിച്ചതെന്ന് ധനമന്ത്രി ആരോപിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച രീതികള്‍ കേരളത്തിലും ശ്രമിച്ചു നോക്കുകയാണ്. കിഫ്ബിയിലേക്ക് ഇനി ഇഡിയുടെ വരവും പ്രതീക്ഷിക്കുന്നുണ്ട്. ഒരു ധനകാര്യ സ്ഥാപനം സല്‍പ്പേരിന്റെ അടിസ്ഥാനത്തിലാണ് പണം സമാഹരിക്കുന്നത്. അതില്ലാതാക്കാനാണ് ശ്രമമെന്ന് തോമസ് ഐസക്ക് പറഞ്ഞു.

കരാറുകാരുടെ ഉറവിട നികുതി പിരിച്ചുനല്‍കുകയെന്നത് കിഫ്ബിയുടെ ബാധ്യതയല്ല. ആര്‍ക്കെല്ലാമാണ് കരാര്‍ നല്‍കിയിട്ടുള്ളത് എന്നതിന്റെ വിവരങ്ങള്‍ നല്‍കാമെന്ന് ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നു. വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയാണ് സൂക്ഷിക്കുന്നത്. ഇതിന്റെ പാസ്‌വേര്‍ഡ് നല്‍കാമെന്നും അറിയിച്ചിരുന്നു. പിന്നെ എന്തിനാണ് റെയ്ഡ് പ്രഹസനം നടത്തുന്നത്? മാധ്യമങ്ങളെ അറിയിച്ചാണ് കിഫ്ബി റെയ്ഡിനു വന്നത്. ചില വിവരങ്ങള്‍ അറിയാനുണ്ടെന്നു പറഞ്ഞ് കമ്മിഷണര്‍ അടക്കം പതിനഞ്ചു പേരാണ് വന്നത്. 

കിഫ്ബി സിഇഒ കെഎം എബ്രഹാമിനെക്കുറിച്ച് ആദായ നികുതി കമ്മിഷണര്‍ക്ക് അറിയില്ലെങ്കില്‍ സഹാറാ കേസ് വിശദമായി വായിച്ചാല്‍ മതിയെന്ന് തോമസ് ഐസക്ക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com