ഓഫീസുകളില്‍ 25ശതമാനം ജീവനക്കാര്‍ മാത്രം; സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകം, ഉത്തരവിറങ്ങി

ഓഫിസുകളുടെ പ്രവർത്തനത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: ഓഫിസുകളുടെ പ്രവർത്തനത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ചൊവ്വാഴ്ച മുതൽ 25 ശതമാനം ജീവനക്കാർ മാത്രം ഓഫിസുകളിൽ എത്തിയാൽ മതി. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം നൽകണം. സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമാണ്. ബാങ്കുകളും ഈ രീതിയിൽ പ്രവർത്തിക്കണം

ചൊവ്വാഴ്ച മുതലുള്ള നിയന്ത്രണങ്ങളിൽനിന്ന് അവശ്യ സർവീസുകൾക്ക് ഇളവു നൽകി. ആരോഗ്യ സ്ഥാപനങ്ങൾ, ലാബുകൾ, ഫാർമസി, ഭക്ഷണസാധനങ്ങൾ വിൽക്കുന്ന (ബേക്കറികൾ ഉൾപ്പെടെ) കടകൾ, പോസ്റ്റൽ/ കുറിയർ സർവീസുകൾ, സ്വകാര്യ ട്രാൻസ്പോർട്ട് ഏജൻസികൾ, ടെലികോം/ ഇന്റർനെറ്റ് സർവീസുകൾ തുടങ്ങിയവയ്ക്കാണ് ഇളവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com