'കോവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സ വേണ്ട';  വിവാദ ഉത്തരവ് പിൻവലിച്ച് കൊല്ലം ഡിഎംഒ

ആരോ​ഗ്യവകുപ്പ് ഡയറക്ടറുടെ നിർദേശ പ്രകാരമാണ് ഉത്തരവ് പിൻവലിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: കോവിഡ് രോ​ഗികളെ വീട്ടിൽ ചികിത്സിക്കുന്നത് അവസാനിപ്പിക്കണമെന്ന നിർദേശവുമായി പുറത്തിറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചെന്ന് കൊല്ലം ഡിഎംഒ. കോവിഡ് സ്ഥിരീകരിച്ചവരുടെ ഗൃഹചികിത്സ അവസാനിപ്പിക്കണമെന്നും രോഗികളെ ഡിസിസികളിലേക്കോ സിഎഫ്എൽടിസികളിലേക്കോ മാറ്റണമെന്നുമായിരുന്നു ഡിഎംഒയുടെ ഉത്തരവ്. ഇതുപ്രകാരം വീട്ടിൽ ചികിത്സയിൽ തുടരുന്ന മുഴുവൻ രോഗികളെയും മാറ്റണമെന്നായിരുന്നു നിർദേശം. എന്നാൽ  ആരോ​ഗ്യവകുപ്പ് ഡയറക്ടറുടെ നിർദേശ പ്രകാരം ഉത്തരവ് പിൻവലിച്ചു.

‌കളക്ടറുടെ നിർദ്ദേശമനുസരിച്ചാണ് ഉത്തരവെന്നായിരുന്നു ഡിഎംഒ പറഞ്ഞത്. എന്നാൽ ഇത്തരത്തിലൊരു ഉത്തരവ് ഇറക്കാൻ ജില്ലാ കളക്ടറോ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയോ ഒരു നിർദേശവും നൽകിയിട്ടില്ലെന്ന് കളക്ടർ പ്രതികരിച്ചു. വീട്ടിൽ സൗകര്യമില്ലാത്ത സാഹചര്യത്തിൽ കോവിഡ് കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ സർക്കാർ സംവിധാനം ഉപയോഗപ്പെടുത്തി ചികിത്സ നൽകാനാണ് നിർദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com