കോട്ടയം: നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായി ഡി.സി ബുക്സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്കാരം കിംഗ് ജോണ്‍സിന്റെ ചട്ടമ്പിശാസ്ത്രം എന്ന നോവലിന്. ബെന്യാമിനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപന ചടങ്ങില്‍ രവി ഡിസി പങ്കെടുത്തു.
ഒരു ലക്ഷം രൂപയും ഒ വി വിജയന് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരം. ബെന്യാമിന്, അജയ് പി മങ്ങാട്ട് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ