സത്യപ്രതിജ്ഞയ്ക്ക് ആളെ കുറയ്ക്കണം: ബഹിഷ്കരണം ശരിയല്ലെന്ന് ഹൈക്കോടതി 

ബന്ധുക്കളെ കഴിവതും ഒഴിവാക്കണമെന്നും ഹൈക്കോടതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Published on
Updated on

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പരമാവധി ആളെ കുറയ്ക്കണമെന്ന് ഹെക്കോടതി. സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം ശരിയല്ലെന്നും  ഹെക്കോടതി അഭിപ്രായപ്പെട്ടു. ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കാൻ ശ്രമിക്കണം. ബന്ധുക്കളെ കഴിവതും ഒഴിവാക്കണം, കോടതി നിർദേശിച്ചു. 

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കന്നവരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ശൂരിലെ ആരോഗ്യപ്രവർത്തകരുടെ സംഘടന ചികിൽസാ നീതിയുടെ ജനറൽ സെക്രട്ടറി സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. കോവിഡ് രണ്ടാം വ്യാപനം ശക്തമായ സാഹചര്യത്തിൽ നാലു ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ച് ഉത്തരവിറക്കിയ സർക്കാർ തന്നെ ഉത്തരവ് ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കോവിഡ് സാഹചര്യത്തിൽ 500 പേരെ പങ്കെടുപ്പിക്കുന്നതിൽ കോടതി വാദത്തിനിടെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ചടങ്ങിൽ പരമാവധി എത്ര പേർ പങ്കെടുക്കുമെന്ന് അറിയിക്കാൻ കോടതി സർക്കാരിനോട് നിർദേശിക്കുകയായിരുന്നു. 500 പേർ പങ്കെടുക്കില്ലന്നും പലരും എത്തില്ലെന്ന് അറിയിച്ചിട്ടുണ്ടന്നും സർക്കാർ വ്യക്തമാക്കി. ഗവർണറും വിശിഷ്ട വ്യക്തികളും ഉദ്യോഗസ്ഥരും പൊലീസും മാധ്യമപ്രവർത്തകരും അടക്കമാണ് 500 പേരെ പങ്കെടുപ്പിക്കാൻ ലക്ഷ്യമിട്ടതെന്നും കർശന നിബന്ധനകളുണ്ടന്നും സർക്കാർ വ്യക്തമാക്കി. പരമാവധി 350 പേരേ എത്തുകയുള്ളൂവെന്ന് സർക്കാർ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com