തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പാർട്ടിയുടെ തീരുമാനം അന്തിമമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. കെ കെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി സ്വീകരിച്ച തീരുമാനമാണ് വ്യക്തമാക്കിയത്. ഗൗരവമായി ആലോചിച്ചാണ് പാർട്ടി തീരുമാനമെടുത്തത്. എല്ലാം പരിഗണിച്ചായിരുന്നു പാർട്ടി തീരുമാനമെടുത്തത്. അതാണ് ജനങ്ങൾക്ക് മുൻപിലുള്ളത്. ഇത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വലിയ വിജയത്തിലേക്കാണ് എൽഡിഎഫ് എത്തിയത്. ജനങ്ങളുടെ അംഗീകാരമാണ് ഇത്. വലിയ പ്രതീക്ഷയാണ് ജനങ്ങൾക്ക് സർക്കാരിലുള്ളത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് സർക്കാർ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ