സൗമ്യയ്ക്ക് ആദരവുമായി ഇസ്രയേല്‍; കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും

ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന് ആദരവുമായി ഇസ്രയേല്‍
സൗമ്യ സന്തോഷ്‌
സൗമ്യ സന്തോഷ്‌


ന്യൂഡല്‍ഹി: ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന് ആദരവുമായി ഇസ്രയേല്‍. സൗമ്യ സന്തോഷിന് ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നല്‍കുമെന്ന്  ഇസ്രയേല്‍ എംബസിയിലെ ഉപമേധാവി റോണി യദീദി അറിയിച്ചു. സൗമ്യ ഓണററി പൗരത്വത്തിന് അര്‍ഹയാണെന്നാണ് ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നതെന്ന് റോണി പറഞ്ഞു.

ഇസ്രയേല്‍ ജനത തങ്ങളില്‍ ഒരാളായാണ് സൗമ്യയെ കാണുന്നത്. ദേശീയ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ കുഞ്ഞിനെ ഇസ്രയേല്‍ സംരക്ഷിക്കുമെന്നും ഇസ്രയേല്‍ എംബസി  ഉപമേധാവി റോണി യദീദി അറിയിച്ചു. 

ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ പറഞ്ഞിരുന്നു. സൗമ്യയുടെ സംസ്‌കാര ചടങ്ങിനെത്തിയ കോണ്‍സല്‍ ജനറല്‍ മകന്‍ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്‍കിയാണ് മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com