പ്ലസ് ടു പാഠപുസ്തകത്തിൽ ​ഗുരുതര വീഴ്ച്ച; ആന്ത്രോപോളജിസ്റ്റ് എ അയ്യപ്പന് പകരം കവി അയ്യപ്പന്റെ ചിത്രം

പ്രശസ്ത ആന്ത്രോപ്പോളജിസ്റ്റായ എ അയ്യപ്പന് പകരം കവി അയ്യപ്പന്റെ ചിത്രമാണ് പുസ്തകത്തിൽ നൽകിയിരിക്കുന്നത്
കവി എ അയ്യപ്പൻ, നരവംശശാസ്ത്രജ്ഞനായ എ അയ്യപ്പൻ
കവി എ അയ്യപ്പൻ, നരവംശശാസ്ത്രജ്ഞനായ എ അയ്യപ്പൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി ക്ലാസിലെ ആന്ത്രപ്പോളജി പുസ്തകത്തിൽ ഗുരുതരമായ പിഴവ്. പ്രശസ്ത ആന്ത്രോപ്പോളജിസ്റ്റായ എ അയ്യപ്പന് പകരം കവി അയ്യപ്പന്റെ ചിത്രമാണ് പുസ്തകത്തിൽ നൽകിയിരിക്കുന്നത്. വിവാദമായതോടെ ചിത്രം തിരുത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. 

പ്ലസ്ടു ക്ലാസുകളിലേക്കുളള ആന്ത്രപോളജിയുടെ ടെസ്റ്റ് ബുക്കിലാണ് വിവാദമായ പിഴവ്. ലൂമിനറീസ് ഓഫ് ഇന്ത്യന്‍ ആന്ത്രപ്പോളജി എന്ന  പത്താം അധ്യായത്തിലാണ് ഇത്. എന്നാൽ ഇതിന്റെ മലയാളം പുസ്തകത്തിൽ പടം കൊടുത്തിട്ടില്ല. ആന്ത്രപ്പോളജിസ്റ്റ് എ അയ്യപ്പനെക്കുറിച്ചാണ് പാഠഭാ​ഗത്ത്  നൽകിയിരിക്കുന്ന വിവരണം. പക്ഷേ ഇതിനൊപ്പം നൽകിയത് കവി അയ്യപ്പന്റെ ചിത്രമാണ്. തൃശ്ശൂരിലെ പാവറട്ടിയിൽ ജനിച്ച എ അയ്യപ്പൻ  മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയതും ലണ്ടനില്‍ നിന്ന് പിഎച്ച്ഡി നേടിയതുമെല്ലാം പുസ്കത്തിൽ വിവരിക്കുന്നുണ്ട്. 

സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ആദ്യ ചെയർമാനാണെന്നതും  കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്നതുമൊക്കെ പറയുന്നുണ്ട്. എന്നാൽ 2015 മുതൽ ഇതേ ചിത്രമാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. അധികം കുട്ടികൾ ഈ വിഷയം പഠിക്കാനില്ലാത്തതിനായി പിഴവ് തിരുത്താതെ അതേപടി തുടരുകയാണെന്നും പറയപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com