മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു; ജലനിരപ്പ് 141.05അടി പിന്നിട്ടു 

മൂന്ന് ഷട്ടറുകൾ 30 സെന്റീമീറ്റർ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു / ഫയല്‍ ചിത്രം
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു / ഫയല്‍ ചിത്രം

തൊടുപുഴ:  മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.05അടി പിന്നിട്ടു. അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ മൂന്ന് ഷട്ടറുകൾ 30 സെന്റീമീറ്റർ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. 142 അടിയാണ് മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണ ശേഷി.

വൃഷ്ടി പ്രദേശത്തെ മഴമൂലം ഇടുക്കി അണക്കെട്ടിലും ഇലനിരപ്പ് ഉയർന്നു. 2399.82 അടിയാണ് നിലവിലെ ജലനിരപ്പ്. കേരളത്തിൽ ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. തമിഴ്നാടിന് മുകളിലായുള്ള ന്യൂനമർദ്ദത്തിൻറെ പ്രഭാവത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.  വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്. എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഇല്ലെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശിച്ചു.  

നവംബർ 23 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ  ആൻഡമാൻ കടലിൽ  നവംബർ അവസാനത്തോടെ  പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com