15 മിനിറ്റ് അധികസമയം; പി എസ്​‌ സി പരീക്ഷകൾ ഇനി ഒന്നര മണിക്കൂർ 

പ്രാ​ഥ​മി​ക പ​രീ​ക്ഷ​ക​ൾ​ക്ക് നി​ല​വി​ലെ 75 മി​നി​റ്റ്​ തു​ട​രും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ഫെ​ബ്രു​വ​രി ഒ​ന്നു​​മു​ത​ൽ ന​ട​ക്കു​ന്ന പി എ​സ് സി പരീക്ഷകൾക്ക് 15 മിനിറ്റ് അധികം അനുവദിക്കും. പ്രാ​ഥ​മി​ക പ​രീ​ക്ഷ ഒ​ഴി​കെയുള്ള എ​ല്ലാ ഒഎംആ​ർ/​ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​ക​ളും 90 മി​നി​റ്റാ​ക്കാ​നാണ് പി എ​സ് സി തീ​രു​മാ​നം. പ്രാ​ഥ​മി​ക പ​രീ​ക്ഷ​ക​ൾ​ക്ക് നി​ല​വി​ലെ 75 മി​നി​റ്റ്​ തു​ട​രും.

ചോ​ദ്യ​രീ​തി​യി​ലു​ണ്ടാ​യ മാ​റ്റ​ത്തി​ന​നു​സ​രി​ച്ചാ​ണ്​ പ​രീ​ക്ഷ എ​ഴു​താ​നു​ള്ള സ​മ​യ​ത്തി​ലും മാ​റ്റം വ​രു​ത്താ​ൻ തീരുമാനിച്ചിരിക്കുന്നത്. നേരിട്ടുള്ള ചോദ്യങ്ങൾക്ക് പകരം പ്രസ്താവനകൾ നൽകി അവ വിലയിരുത്തി ഉത്തരം കണ്ടെത്തുന്ന രീതിയിലേക്കാണ് ചോദ്യശൈലി മാറ്റിയത്. ഇത് പ​രീ​ക്ഷ​യു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഗു​ണ​ക​ര​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അതേസമയം ചോദ്യം വായിച്ച് മനസ്സിലാക്കാൻ തന്നെ സമയം തികയിലിലെന്ന പരാതി ഉയർന്ന പശ്ചാതലത്തിലാണ് പരീക്ഷാസമയം കൂട്ടാൻ തീരുമാനിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com