വിവാഹബന്ധം തുടരാനില്ലെന്ന് അറിയിച്ചതില്‍ പക; ഭര്‍തൃസഹോദരന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു

ഭര്‍ത്താവിന്റെ അനുജന്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പോത്തന്‍കോട്: ഭര്‍ത്താവിന്റെ അനുജന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഭര്‍ത്താവിന്റെ അനുജന്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. പോത്തന്‍കോട് സ്വദേശി വൃന്ദ(28) ആണ് മരിച്ചത്. 

സെപ്തംബര്‍ 29നാണ് ഭര്‍തൃസഹോദരന്റെ ആക്രമണമുണ്ടായത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 10.30ടെയാണ് മരണം. യുവതിയുടെ ഭര്‍തൃസഹോദരന്‍ സുബിന്‍ലാല്‍(29) ഇപ്പോല്‍ റിമാന്‍ഡിലാണ്. 

വൃന്ദ തയ്യല്‍ പഠിക്കാനായി പോകുന്ന തയ്യല്‍ കടയില്‍ കയറിയായിരുന്നു ആക്രമണം. ശരീരത്തില്‍ 75 ശതമാനത്തോളം യുവതിക്ക് പൊള്ളലേറ്റിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി സ്വന്തം വീട്ടിലാണ് യുവതി കഴിഞ്ഞിരുന്നത്. ചേട്ടനുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് യുവതി അറിയിച്ചതിനെ തുടര്‍ന്നാണ് ആക്രമിച്ചത് എന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com