മരുന്ന് മാറി കുത്തിവെച്ചെന്ന് ആരോപണം, കോഴിക്കോട് മെഡിക്കല്‍ കോളജിലെ വീട്ടമ്മയുടെ മരണത്തില്‍ പരാതി

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വീട്ടമ്മ മരിച്ചത് ചികിത്സാ പിഴവിനെ തുടർന്നെന്ന് പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വീട്ടമ്മ മരിച്ചത് ചികിത്സാ പിഴവിനെ തുടർന്നെന്ന് പരാതി. അഴിഞ്ഞിലം ഫാറൂഖ് കോളജ് മുകളേൽ സരോജിനി (59) ആണ് മരിച്ചത്. മരുന്നു മാറി കുത്തിവച്ചതിനെ തുടർന്നാണ് മരണം എന്നാണ് പരാതി. 

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ശനിയാഴ്ചയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി. ചില മരുന്നുകൾക്ക് അലർജിയുണ്ടായിരുന്നു. ഇതിനാൽ ആദ്യം കുറിച്ച ഇൻജക്‌ഷൻ കൊടുത്തിരുന്നില്ലെന്നാണ് സരോജിനിയുടെ ബന്ധുക്കൾ പറയുന്നത്. പിന്നീട് വാർഡിലേക്ക് മാറ്റി.

ചൊവ്വാഴ്ച രാവിലെ അൾട്രാസൗണ്ട് സ്‌കാൻ ചെയ്തതിൽ കുഴപ്പമൊന്നുമില്ലെന്നാണ് പറഞ്ഞത്. എന്നാൽ വൈകിട്ടു വാർഡിൽ നിന്ന് ഇൻജക്‌ഷൻ നൽകിയതോടെ സരോജിനി അസ്വസ്ഥത പ്രകടിപ്പിച്ചു. ഉടനെ ഡോക്ടർമാരെത്തി സരോജിനിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സരോജിനിയുടെ മരണം സംബന്ധിച്ചു മകൾ മെഡിക്കൽ കോളജ് പൊലീസിലും ആശുപത്രി അധികൃതർക്കും പരാതി നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com