ഇടുക്കി: വണ്ടിപ്പരിയാറിൽ കൗമാരക്കാരിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രം പകർത്തി പ്രചരിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ. പശുമല സ്വദേശി ഷിബുവാണ് അറസ്റ്റിലായത്.
ആറ് മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. തോട്ടം മേഖലയിൽ താമസിക്കുന്ന 16കാരിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രം പകർത്തുകയായിരുന്നു. പിന്നീട് ചിത്രം സമീപവാസികളായ ചിലരെ കാണിച്ചു. സംഭവം ഒതുക്കി തീർക്കാൻ പ്രദേശത്തെ ചിലർ ശ്രമിച്ചെന്നും ആരോപണമുണ്ട്.
ഇവർ തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് കൗമാരിക്കാരിക്ക് നേരെയുണ്ടായ അതിക്രമം പുറത്തറിയുന്നത്. ചിത്രം പകർത്താൻ ഉപയോഗിച്ച മൊബൈലും മെമ്മറികാർഡും സിം കാർഡും പ്രതി നശിപ്പിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വണ്ടിപ്പെരിയാർ പൊലിസ് ഷിബുവിനെ അറസ്റ്റ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ