കൊല്ലം : കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലു പേര്‍ മരിച്ചു. സുനില്‍ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.
വള്ളത്തില്‍ 16 പേരാണ് ഉണ്ടായിരുന്നത്. ഓംകാരം എന്ന വള്ളമാണ് മറിഞ്ഞത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളമാണ് കരയുടെ ഒരു നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് അപകടത്തില്‍പ്പെട്ടത്.
ആറാട്ടുപുഴ ഭാഗത്തു നിന്നും പോയ വള്ളമാണ് രാവിലെ 10 മണിയോടെ അഴീക്കല്‍ പൊഴിക്ക് സമീപം മറിഞ്ഞത്. മൃതദേഹങ്ങള്‍ ഓച്ചിറ ആശുപത്രിയിലാണുള്ളത്. അപകടത്തിന് കാരണമെന്തെന്ന് വ്യക്തതയില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക