മെട്രോയിൽ അധ്യാപകർക്ക് ഇന്ന് സൗജന്യ യാത്ര 

അറിവിന്റെ വെളിച്ചം പകരുന്ന അധ്യാപകരോടുള്ള ആദരവായാണ് സൗജന്യ യാത്ര
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കൊച്ചി മെട്രോയിൽ സ്കൂൾ അധ്യാപകർക്ക് ഇന്ന് സൗജന്യ യാത്ര. അധ്യാപക ദിനവും ഇന്നത്തെ ലോക സാക്ഷരതാ ദിനവും പ്രമാണിച്ചാണ് സൗജന്യ യാത്ര ഒരുക്കുന്നത്. അറിവിന്റെ വെളിച്ചം പകരുന്ന അധ്യാപകരോടുള്ള ആദരവായാണ് ഇത്.

സ്കൂൾ ഐഡി കാർഡുമായി എത്തിയാൽ അധ്യാപകർക്ക് മെട്രോ ട്രെയിനിൽ സൗജന്യമായി യാത്ര ചെയ്യാം. രാവിലെ മുതൽ രാത്രി വരെയുള്ള യാത്രകൾക്ക് ഇളവുണ്ടാകുമെന്ന് കെഎംആർഎൽ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com