പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞു; യാത്രക്കാരന്‍ മരിച്ചു

പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

മലപ്പുറം: പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. തിരൂര്‍ വെട്ടം രണ്ടത്താണി നാരായണന്‍ പടി സ്വദേശി കോരച്ചം വീട്ടില്‍ പ്രകാശന്‍ (55) ആണ് മരിച്ചത്. 

വീട്ടില്‍ നിന്ന് തിരൂരിലേക്കുളള യാത്രയില്‍ തെക്കനന്നാരയില്‍ വെച്ചാണ് സംഭവം. റോഡിലേക്ക് ചാടിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രകാശന്‍ സഞ്ചരിച്ച ബൈക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com