'സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്' ; ലീഗ് വിടില്ലെന്ന് ഫാത്തിമ തഹ് ലിയ

'ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച്  ചിന്തിച്ചിട്ടേയില്ല'
ഫാത്തിമ തഹ് ലിയ / ഫെയ്‌സ്ബുക്ക് ചിത്രം
ഫാത്തിമ തഹ് ലിയ / ഫെയ്‌സ്ബുക്ക് ചിത്രം

കോഴിക്കോട് : ഹരിത വിഷയത്തില്‍ മുസ്ലിം ലീഗ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഫാത്തിമ തഹ് ലിയ പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹം തള്ളി. ഫാത്തിമയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഫാത്തിമ ലീഗ് വിട്ടേക്കുമെന്ന് അഭ്യൂഹവും പ്രചരിച്ചിരുന്നു. 

ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടി മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പാത്തിമ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇട്ടത്. സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണ്. ഫാത്തിമ തെഹ് ലിയ സമൂഹമാധ്യമത്തില്‍ കുറിച്ചു. 

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരുടെ ലൈംഗിക അധിക്ഷേപത്തിനെതിരെ എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയിലെ ഒരുപറ്റം നേതാക്കള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഹരിത നേതാക്കളെ അനുകൂലിച്ച് ഫാത്തിമ തെഹ് ലിയ രംഗത്തു വന്നു. ഈ വിഷയത്തില്‍ ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റിയെ നിയമിച്ചു. ഇതിന് പിന്നാലെയാണ് ഫാത്തിമയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്നും നീക്കിയത്. 

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം : 

മുസ്ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com