ഒരു തുള്ളി രക്തം മതി, ഒരാളുടെ സന്തോഷത്തിന്റെ തോത് അറിയാം; പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് കൊച്ചി സര്‍വകലാശാല

ഒരു മനുഷ്യന്റെ സന്തോഷത്തിന്റെ തോത് അളന്നറിയാന്‍ പറ്റുന്ന സാങ്കേതികവിദ്യ കൊച്ചി സര്‍വകലാശാല വികസിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഒരു മനുഷ്യന്റെ സന്തോഷത്തിന്റെ തോത് അളന്നറിയാന്‍ പറ്റുന്ന സാങ്കേതികവിദ്യ കൊച്ചി സര്‍വകലാശാല വികസിപ്പിച്ചു. ഗവേഷക ഡോ. ശാലിനി മേനോനാണ് സന്തോഷത്തിന്റെ തോത് അളന്നെടുക്കാന്‍ പറ്റുന്ന യന്ത്രം കണ്ടെത്തിയത്.

നാഡീതന്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാസപദാര്‍ഥമായ ഡോപ്പമൈന്‍ ആണ് സന്തോഷമുള്‍പ്പെടെയുള്ള മനുഷ്യവികാരങ്ങള്‍ക്ക് പ്രേരണയാകുന്നത്. ഡോപ്പമൈന്റെ അളവ് നിര്‍ണയിക്കുന്ന ഡോപ്പാ മീറ്റര്‍ എന്ന സെന്‍സര്‍ ഉപകരണമാണ് ഡോ. ശാലിനി മേനോന്‍ വികസിപ്പിച്ചത്.  ന്യൂറോളജിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്ന് ഡോ. ശാലിനി പറയുന്നു.

4,000 രൂപ മാത്രം ചെലവു വരുന്ന ഈ ചെറു ഉപകരണം ഉപയോഗിക്കാന്‍ എളുപ്പമാണ്. പരിശോധനയ്ക്ക് ഒരു തുള്ളി രക്തമേ വേണ്ടൂ, രണ്ട് സെക്കന്‍ഡില്‍ ഫലം ലഭിക്കും. പ്രോഗ്രാം ചെയ്യാവുന്ന ഇതിന്റെ ഡിസ്‌പോസിബിള്‍ ഇലക്ട്രോഡ് മാറി മാറി ഉപയോഗിച്ച് നിരവധി രോഗാവസ്ഥകള്‍ നിര്‍ണയിക്കാന്‍ കഴിയും. ഡോപ്പാ മീറ്ററിന്റെ പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ ഡോ. കെ. ഗിരീഷ് കുമാറിന്റെ മാര്‍ഗ നിര്‍ദേശത്തിലാണ് അപ്ലൈഡ് കെമിസ്ട്രി വകുപ്പ് സെന്‍സര്‍ റിസര്‍ച്ച് ഗ്രൂപ്പിലെ സി.എസ്.ഐ.ആര്‍. റിസര്‍ച്ച് അസോസിയേറ്റായ ഡോ. ശാലിനി മേനോന്‍ ഡോപ്പാ മീറ്റര്‍ എന്ന സെന്‍സറിന്റെ പ്രോട്ടോ ടൈപ്പ് വികസിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com