ആഭിചാരം വഴി സ്ത്രീകളെ വശീകരിക്കാമെന്നത് നാടുവാഴിത്തകാല രീതി; മാഫിയകള്‍ക്ക് മതചിഹ്നം നല്‍കരുത്;  മുഖ്യമന്ത്രി

മാഫിയയെ മാഫിയയായി കാണണം. അതിനെ ഏതെങ്കിലും മതചിഹ്നം നല്‍കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍


തിരുവനന്തപുരം: മാഫിയകള്‍ക്ക് മതചിഹ്നം നല്‍കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതസൗഹാര്‍ദം നിലനിര്‍ത്തുന്ന പരാമര്‍ശമേ എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകാവൂ.  സമൂഹത്തില്‍ നല്ല രീതിയിലുള്ളയ യോജിപ്പ് ഉയര്‍ത്തിക്കൊണ്ടുവരികയാണ് പ്രധാനം. അതില്‍ നിന്ന് വ്യത്യസ്തമായ സമീപനം സ്വീകരിക്കുക ഗുണപരമല്ല. യഥാര്‍ഥ മാഫിയ എന്ന് പറയുന്നത് ലഹരിമരുന്നിന്റെ മാഫിയയാണ്. ഇത് ലോകത്ത് തന്നെ വലിയതോതില്‍ പ്രവര്‍ത്തിക്കുന്നതാണ്. ചില സര്‍ക്കാരുകളെക്കാള്‍ ശക്തവുമാണ്. ആ മാഫിയയെ മാഫിയയായി കാണണം. അതിനെ ഏതെങ്കിലും മതചിഹ്നം നല്‍കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

ഇതുമായി ബന്ധപ്പെട്ട് പാലാബിഷപ്പിന്റെതായി വിശദീകരണം ഉണ്ടായിട്ടുണ്ട്. അതില്‍ ഏതെങ്കിലും തരത്തിലുള്ള മതസ്പര്‍ധയുണ്ടാക്കാനല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ പ്രകോപനപരമായി പോകാതിരിക്കലാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഭിചാര പ്രവര്‍ത്തിയിലൂടെ സത്രീകളെ വശീകരിക്കാന്‍ കഴിയുമെന്ന് പറയുന്നത് പഴയ നാടുവാഴിത്തിന്റെ കാലത്തുണ്ടായ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതൊന്നും ഇപ്പോള്‍ നാട്ടില്‍ ആരീതിയില്‍ ചെലവാകുന്ന ഒന്നല്ല. ഇത് ശാസ്ത്രയുഗമാണ്. ശാസത്രബോധം വലിയ തോതില്‍ ഉയര്‍ന്നുനില്‍ക്കുകയാണ്. ഇതിനെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്ന ചില ശക്തികളുണ്ട്. ആ ശക്തികളെ് നമ്മള്‍ കാണാതിരിക്കരുത്. ഈ സമൂഹത്തില്‍ വര്‍ഗീയ ചിന്തയോടെ നീങ്ങിക്കൊണ്ടിരിക്കുന്ന ശക്തികള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുയാണ്. അപ്പോള്‍ ഒരു ഇടം കിട്ടുമോ എന്ന ശ്രമം നടത്താന്‍ തയ്യാറായി എന്ന് വരും. അത് എല്ലാവരും മനസിലാക്കണമെന്നും പിണറായി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com