ഇത് അമ്മയുടെ സ്വപ്നം; നാടിനായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്; അഭിമാനനേട്ടത്തില്‍ മീര പറയുന്നു

അമ്മയുടെ സ്വപ്നമായിരുന്നു ഇത്. കഠിനാധ്വാനം ഉണ്ടെങ്കില്‍ ആര്‍ക്കും നേടാനാകും
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ കെ മീര
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ കെ മീര

തൃശൂര്‍: നാടിനായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഏറ്റെടുക്കുന്ന ദൗത്യം നന്നായി ചെയ്യാന്‍ കഴിയുമെന്ന് ഈ നേട്ടത്തിലൂടെ പ്രതീക്ഷിക്കുന്നതായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ കെ മീര പറയുന്നു.  അമ്മയുടെ സ്വപ്നമായിരുന്നു ഇത്. കഠിനാധ്വാനം ഉണ്ടെങ്കില്‍ ആര്‍ക്കും നേടാനാകും. നമ്മളെ ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ നന്നായി ചെയ്യണമെന്നാണ് ആഗ്രഹമെന്നും മീര പറഞ്ഞു.

ആദ്യം ലിസ്റ്റില്‍ പേര് കണ്ടപ്പോള്‍ ഒന്നൂകൂടി നോക്കി. പിന്നെ ഒരുപാട് സന്തോഷം തോന്നി. സിവില്‍ സര്‍വീസ് ലഭിച്ചാല്‍ നമുക്ക് ഒരുപാട് ചെയ്യാന്‍ കഴിയുമെന്ന് അമ്മ പറയുന്നതാണ് തനിക്ക് പ്രചോദനമായത്. നാലാം തവണത്തെ ശ്രമത്തിലാണ് റാങ്ക് ലഭിച്ചതെന്നും മീര പറഞ്ഞു


സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശൂര്‍ സ്വദേശിയായ കെ മീര ആറാം റാങ്ക് നേടി. ആദ്യ ആറ് റാങ്കുകളില്‍ അഞ്ചും വനിതകള്‍ക്കാണ്. 

മലയാളികളായ മിഥുന്‍ പ്രോംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായര്‍ പതിനാലാം റാങ്കും സ്വന്തമാക്കി. പി ശ്രീജ (റാങ്ക് 20), അപര്‍ണ രമേശ് (റാങ്ക് 35), അശ്വതി ജിജി (റാങ്ക് 41), നിഷ (റാങ്ക് 51), വീണ എസ് സുധന്‍ (റാങ്ക് 57), അപര്‍ണ എംബി (റാങ്ക് 62), പ്രസന്നകുമാര്‍ (റാങ്ക് 100), ആര്യ ആര്‍ നായര്‍ (റാങ്ക് 113), കെഎം പ്രിയങ്ക (റാങ്ക് 121), പി ദേവി (റാങ്ക് 143), അനന്തു ചന്ദ്രശേഖര്‍ (റാങ്ക് 145), എംബി ശില്‍പ (റാങ്ക് 147), രാഹുല്‍ ആര്‍ നായര്‍ (റാങ്ക് 154), എംഎല്‍ രേഷ്മ (256), കെ അര്‍ജുന്‍ (റാങ്ക് 257) തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍.

ആകെ 761 പേര്‍ സിവില്‍ സര്‍വീസ് യോഗ്യത നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com