യുഡിഎഫ് സെഞ്ച്വറി അടിക്കും; അതിശക്തമായ തരംഗം: മുല്ലപ്പള്ളി

യുഡിഎഫ് സെഞ്ച്വറി അടിക്കും; അതിശക്തമായ തരംഗം: മുല്ലപ്പള്ളി
മുല്ലപ്പള്ളി രാമചന്ദ്രന്‍/ടെലിവിഷന്‍ ദൃശ്യം
മുല്ലപ്പള്ളി രാമചന്ദ്രന്‍/ടെലിവിഷന്‍ ദൃശ്യം

തിരുവനന്തപുരം: നിയമസഭാ  തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിശ്ശബ്ദമായി ആരംഭിച്ച തരംഗം അവസാന ഘട്ടം എത്തിയപ്പോള്‍ ശക്തിപ്രാപിച്ചു. മലബാറില്‍ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദൈവദോഷം അനുഭവിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. ശരണം വിളിക്കേണ്ട സമയത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിളിച്ചില്ല. ഇപ്പോഴാണ് അതിന്റെ ദോഷം മനസ്സിലാകുന്നത്. ഇനി അതിന്റെ ദോഷം അനുഭവിച്ചേ മതിയാവുവെന്ന് മുരളീധരന്‍ പറഞ്ഞു. വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്ക് ഇത്തവണ വട്ടപൂജ്യമായിരിക്കും ലഭിക്കുക. നേമത്ത് സുഖമായി ജയിച്ചുപോകാമെന്നായിരുന്നു ബിജെപി കരുതിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോള്‍ തോല്‍വി ഉറപ്പായി. അതാണ് സ്ഥാനാര്‍ത്ഥിയെ ആക്രമിക്കുന്ന നിലയിലേക്കെത്തിയത്.

പണം വിതരണം നടത്താന്‍ നോക്കി എന്നാണ് ബിജെപി ആരോപിക്കുന്നത്. ഞാന്‍ അത്രയും വിവരമില്ലാത്തവനാണോ, കുറേ പ്രവര്‍ത്തകരെയും കൂട്ടി വീടുവീടാന്തരം കയറി കാശു കൊ1ടുക്കാനെന്ന് കെ മുരളീധരന്‍ ചോദിച്ചു. അങ്ങനെ കാശുവാങ്ങി വോട്ടുചെയ്യുന്നവരാമോ നേമത്തെ ജനങ്ങള്‍.

വോട്ടര്‍മാരെ അപഹസിക്കുന്ന പ്രചാരണമാണ് നടത്തുന്നത്. ഇത് തരംതാണ രാഷ്ട്രീയപ്രവര്‍ത്തനമാണ്. ഇതുകൊണ്ടൊന്നും ഭയപ്പെടില്ല. ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് ഉണ്ടാകില്ല. വട്ടപൂജ്യമാകും ലഭിക്കുക. വട്ടപൂജ്യമുള്ള പാര്‍ട്ടി എങ്ങനെ ശക്തിപ്പെടുമെന്ന് കെ മുരളീധരന്‍ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com