'​ഗ​ഗാറിൻ' എന്നാണോ പേര്? നിങ്ങളെ റഷ്യൻ സാംസ്കാരിക കേന്ദ്രം വിളിക്കുന്നു

'​ഗ​ഗാറിൻ' എന്നാണോ പേര്? നിങ്ങളെ റഷ്യൻ സാംസ്കാരിക കേന്ദ്രം വിളിക്കുന്നു
യുഎസിലെ ഒഹിയോയിൽ സ്ഥാപിച്ച യുറി ​ഗ​ഗാറിൻ ശിൽപ്പം/ ട്വിറ്റർ
യുഎസിലെ ഒഹിയോയിൽ സ്ഥാപിച്ച യുറി ​ഗ​ഗാറിൻ ശിൽപ്പം/ ട്വിറ്റർ

തിരുവനന്തപുരം: ​ഗ​ഗാറിൻമാരെ റഷ്യൻ സാംസ്കാരിക കേന്ദ്രം വിളിക്കുന്നു. യൂറി ​ഗ​ഗാറിന്റെ ബ​ഹിരാകാശ യാത്രയുടെ 60ാം വാർഷികത്തിന്റെ ഭാ​ഗമായി ​ഗ​ഗാറിൻ എന്ന് പേര് ഉള്ളവരുടെ സം​ഗമത്തിലേക്കാണ് ക്ഷണം. 

ഈ മാസം 11ന് വൈകീട്ട് അഞ്ചിനാണ് സം​ഗമം. സംസ്ഥാനത്ത് താമസിക്കുന്ന ​ഗ​ഗാറിൻ എന്നു പേരുള്ളവർ തിരിച്ചറിയൽ കാർഡിന്റെ കോപ്പി സഹിതം ruscultvm@gmail.com എന്ന ഐഡിയിലേക്ക് മെയിൽ അയക്കണം. ഫോൺ: 9847424024

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com