കല്ലുകളെ ക്യാൻവാസാക്കി, ഒറ്റക്കണ്ണുകൊണ്ട് 48 രാജ്യങ്ങളുടെ പതാകകൾ; പത്ത് മണിക്കൂറിൽ അത്ഭുതപ്പെടുത്തി ശരൺ  

ഗിന്നസ് ബുക്കിൽ ഇടം നേടുക എന്നതാണ്  ഈ 27 കാരന്റെ ലക്ഷ്യം
ശരൺ കല്ലുകളിൽ വരച്ച പതാകകൾ
ശരൺ കല്ലുകളിൽ വരച്ച പതാകകൾ

തിരുവനന്തപുരം: ഒറ്റക്കണ്ണിന്റെ കാഴ്ചയുടെ സഹായത്തോടെ ഏഷ്യയിലെ 48 രാജ്യങ്ങളുടെ പതാകകൾ കല്ലുകളിൽ വരച്ച്  ശരൺ. കൈ വെള്ളയിൽ ഒതുങ്ങുന്ന കല്ലുകകളെയാണ് ശരൺ ക്യാൻവാസാക്കി മാറ്റിയത്. പതാകകൾ 4 x 3 സെ.മി അളവുകളിൽ തുടർച്ചയായ 10 മണിക്കൂർ കൊണ്ട് ശരൺ വരച്ചു തീർത്തു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിലും ഈ നേട്ടം ശരണിന് സ്ഥാനം നൽകി. ഇനി ഗിന്നസ് ബുക്കിൽ ഇടം നേടുക എന്നതാണ്  ഈ 27 കാരന്റെ ലക്ഷ്യം. 

കുട്ടിക്കാലം മുതൽക്കേ ചിത്രരചനയിൽ കഴിവു തെളിയിച്ച ശരണിന് സഹപാഠിയുടെ കൈപ്പിഴ മൂലമാണ് ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടത്. ശുചീകരണ ജോലിക്കിടെ സഹപാഠിയുടെ കയ്യിലിരുന്ന കത്തി യാദൃശ്ചികമായി ശരണിൻൻറെ ഇടത്  കണ്ണിൽ  തറച്ചു. 2006 ഒക്ടോബർ 13നായിരുന്നു ആ സംഭവം. ഇതോടെ ഇടതു കണ്ണിൻറെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. 

ചൊവ്വള്ളൂർ പ്ലാക്കോട് "ശംഖൊലി"യിൽ ഗോപകുമാർ - വിജയശ്രീ ദമ്പതികളുടെ മകനാണ് ശരൺ. ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരനാണ് ഇദ്ദേഹം. മ്യൂറൽ പെയിൻറിംഗ്, പെൻസിൽ ഡ്രോയിംഗ്, ആബ്സ്ട്രാക്ട് പെയിൻറിംഗ്,  ഡൂഡിൽ ആർട്ട്, ഓയിൽ പെയിൻറിംഗ്, വാട്ടർ കളർ എന്നിങ്ങനെ  ശരൺ കഴിവു തെളിയിച്ച് വരയുടെ ലോകം വിശാലമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com