പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി, പുതുക്കിയ തീയതി പിന്നീട്

പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി, പുതുക്കിയ തീയതി പിന്നീട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഈ മാസം 30 വരെ നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി പബ്ലിക് സര്‍വീസ് കമ്മിഷന്‍ അറിയിച്ചു. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച അഭിമുഖങ്ങളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കോവിഡ് വ്യാപനം കണക്കിലെടുത്ത് കേരളത്തിലെ എല്ലാ സര്‍വകലാശാലകളും പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ഇന്നലെ തീരുമാനിച്ചിരുന്നു. കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, സാങ്കേതിക, മലയാളം, ആരോഗ്യസര്‍വകലാശാലകളാണ് പരീക്ഷകള്‍ മാറ്റിവച്ചത്. ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. 

പരീക്ഷകള്‍ മാറ്റണമെന്ന് സര്‍വകലാശാ വൈസ് ചാന്‍സിലര്‍മാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നേരിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റാനാണ് നിര്‍ദേശം. ഇതിന് പിന്നാലെയാണ് രണ്ട് പ്രധാന സര്‍വകാലാശലകള്‍ പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചത്.

ജെഇഇ മെയിന്‍ പരീക്ഷയും മാറ്റിയിട്ടുണ്ട്. 27,28,30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് തീയതി അറിയിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com