വരാപ്പുഴ പഞ്ചായത്ത് പൂർണ്ണമായി അടച്ചിടും; എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ 

നാളെ വൈകിട്ട് ആറ് മണി മുതൽ കർശന നിയന്ത്രണങ്ങൾ നിലവിൽ വരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയിലെ വരാപ്പുഴ പഞ്ചായത്ത് പൂർണ്ണമായി അടച്ചിടും. 98 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചതോടെ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയൻമെന്റ് സോണുകളായി. നാളെ വൈകിട്ട് ആറ് മണി മുതൽ കണ്ടെയ്ൻമെന്റ് സോണുകളിലെ കർശന നിയന്ത്രണങ്ങൾ നിലവിൽ വരും.

ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി കളക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കണ്ടെയ്ൻമെന്റ് സോണുകളിൽ പുറത്തു നിന്ന് ജോലിക്കെത്തുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലി ചെയ്യുന്നുവെന്ന് തൊഴിലുടമ ഉറപ്പാക്കണം. വ്യവസായ സ്ഥാപനങ്ങളിൽ തന്നെ തൊഴിലാളികൾക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണം. സിഎഫ്എൽടിസിയായി പ്രവർത്തിക്കുന്നതിന് സ്ഥാപനങ്ങൾ വിട്ടു നൽകിയില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുക്കുമെന്ന് കളക്ടർ അറിയിച്ചു. 

പ്ലസ് ടു പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന ഉറപ്പാക്കാൻ കളക്ടർ നിർദേശം നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കും. ഇതിനായി പോലീസിന്റെ പരിശോധന കർശനമാക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com