സിദ്ധിഖ് കാപ്പന് കോവിഡ് 

സിദ്ധിഖ് കാപ്പന് കോവിഡ് 
സിദ്ദിഖ് കാപ്പനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നു/ ഫയല്‍ ചിത്രം
സിദ്ദിഖ് കാപ്പനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നു/ ഫയല്‍ ചിത്രം

മഥുര: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശില്‍ ജയിലില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് കോവിഡ് സ്ഥിരീകരിച്ചു. സെല്ലിനുള്ളില്‍ കുഴഞ്ഞുവീണ കാപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മഥുര ജയില്‍ സൂപ്രണ്ട് അറിയിച്ചു.

ആദ്യം ജയില്‍ ആശുപത്രിയിലേക്കു മാറ്റിയ കാപ്പനെ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കെഎം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജയില്‍ സൂപ്രണ്ട് ശൈലേന്ദ്ര മൈത്രേയ് പറഞ്ഞു.

സിദ്ധിഖ് കാപ്പനൊപ്പം സെല്ലില്‍ ഉണ്ടായിരുന്ന അതികൂര്‍ റഹ്മാന്‍, മുഹമ്മദ് ആലം എന്നിവരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആണ്. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ഹാഥ്‌രസിലേക്കുള്ള മാര്‍ഗമധ്യേയാണ് സിദ്ധിഖ് കാപ്പന്‍ അറസ്റ്റിലായത്. രാജ്യത്ത് കലാപം ഉണ്ടാക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചനയുടെ ഭാഗമായാണ് കാപ്പന്‍ ഹാഥ്‌രസിലേക്കു പോയതെന്നാണ് യുപി പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com