സീരിയല്‍ നടന്‍ ആദിത്യന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കാറില്‍ കയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍; ആശുപത്രിയില്‍ 

സീരിയല്‍ നടന്‍ ആദിത്യന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ആദിത്യന്‍/ ഫെയ്‌സ്ബുക്ക് ചിത്രം
ആദിത്യന്‍/ ഫെയ്‌സ്ബുക്ക് ചിത്രം

തൃശൂര്‍: സീരിയല്‍ നടന്‍ ആദിത്യന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തിയ ആദിത്യനെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തൃശൂര്‍ സ്വരാജ് റൗണ്ടിലാണ് ഞരമ്പ് മുറിച്ച നിലയില്‍ ആദിത്യനെ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭാര്യയും നടിയുമായ അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നിരവധി പുറത്തുവന്നിരുന്നു. തന്റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും അമ്പിളി വെളിപ്പെടുത്തിയതാണ് വാര്‍ത്തകള്‍ക്ക് തുടക്കം.

ഇതിനെതിരെ അമ്പിളിയുടേത് വ്യാജ ആരോപണങ്ങളാണെന്ന് പറഞ്ഞ് ആദിത്യനും രംഗത്തെത്തി. താനുമായുള്ള വിവാഹത്തിനു തൊട്ടുമുമ്പു വരെ അമ്പിളിക്ക് വേറെയൊരാളുമായി ബന്ധമുണ്ടെന്നും ആദിത്യന്‍ ആരോപണം ഉന്നയിക്കുകയും ചെയ്തു. അതിനിടെ വീട്ടിലെത്തി ആയുധം കാട്ടി ആദിത്യന്‍ ഭീഷണിപ്പെടുത്തിയതായി അമ്പിളി ദേവി ആരോപിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് അമ്പിളി ദേവി കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com