ഗൂഗിള്‍ മാപ്പില്‍ ദൂരം കണക്കാക്കി വാഹന വാടക; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി 

കൃഷി ഭവനുകളിലും ഫാമുകളിലും വിവിധ ഇനം വിത്തുകൾ എത്തിക്കാനുള്ള വാഹന വാടകയാണ് ഗൂഗിൾ മാപ്പിന്റെ അടിസ്ഥാനത്തിൽ നിശ്ചയിച്ചത്
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം


കൊ​ച്ചി:  വാ​ഹ​ന​വാ​ട​ക നി​ശ്ച​യി​ക്കാ​ൻ ഗൂ​ഗി​ൾ മാ​പ്പി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ ദൂ​രം ക​ണ​ക്കാ​ക്കി​യ കൃ​ഷി​ വകു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​റു​ടെ​യും സം​സ്ഥാ​ന വി​ത്തു​വി​ക​സ​ന അ​ഥോ​റി​റ്റി​യു​ടെ​യും ഉ​ത്ത​ര​വു​ക​ൾ റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി. കൃഷി ഭവനുകളിലും ഫാമുകളിലും വിവിധ ഇനം വിത്തുകൾ എത്തിക്കാനുള്ള വാഹന വാടകയാണ് ഗൂഗിൾ മാപ്പിന്റെ അടിസ്ഥാനത്തിൽ നിശ്ചയിച്ചത്.

ക​രാ​റു​കാ​ര​ന് ന​ൽ​കാ​നു​ള്ള അ​ധി​ക​തു​ക​യാ​യ 20.68 ല​ക്ഷം രൂ​പ ഒ​രു​ മാ​സ​ത്തി​ന​കം ന​ൽ​കാ​നും ജ​സ്റ്റീ​സ് എ​ൻ ന​ഗ​രേ​ഷ് ഉ​ത്ത​ര​വി​ട്ടു.  ​ഇത്തരത്തിൽ വാ​ഹ​ന​വാ​ട​ക നി​ശ്ച​യി​ച്ച​തി​നെ​തി​രെ ക​രാ​റു​കാ​ര​നാ​യ തൃ​ശൂ​ർ അ​ന്തി​ക്കാ​ട് സ്വ​ദേ​ശി എം ​വി രാ​മ​ച​ന്ദ്ര​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​നം.

ഗൂ​ഗി​ൾ മാ​പ്പി​ൻറെ​യും ഇ​ൻറ​ർ​നെ​റ്റി​ൻറെ​യും സ​ഹാ​യ​ത്തോ​ടെ കു​റ​ഞ്ഞ ദൂ​രം ക​ണ​ക്കാ​ക്കി വാ​ഹ​ന വാ​ട​ക നി​ശ്ച​യി​ക്കു​ന്ന രീ​തി 2019 മു​ത​ലാ​ണ് അ​തോ​റി​റ്റി ന​ട​പ്പാ​ക്കി​യ​ത്. ഇ​തി​നു മു​മ്പു​ള്ള ക​രാ​റി​ന് ഈ ​വ്യ​വ​സ്ഥ ബാ​ധ​ക​മാ​ക്കാ​നാ​വി​ല്ലെ​ന്നും സിം​ഗി​ൾ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com