പത്ത് ജില്ലകളില്‍ അതിതീവ്ര വൈറസ് സാന്നിധ്യം; വ്യാപനം രൂക്ഷമായത് ഒരു മാസംകൊണ്ട്

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം പത്തനംതിട്ടയൊഴിച്ച് പതിമൂന്ന് ജില്ലകളിലുമുണ്ടെന്ന് കണ്ടെത്തല്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം പത്തനംതിട്ടയൊഴിച്ച് പതിമൂന്ന് ജില്ലകളിലുമുണ്ടെന്ന് കണ്ടെത്തല്‍. ജനിതക മാറ്റം വന്ന വൈറസിന്റെ വ്യാപനം രൂക്ഷമായത് കഴിഞ്ഞ ഒരുമാസത്തിനിടെയാണ്. രാജ്യത്ത് നിലവില്‍ ശക്തമായി വ്യാപിക്കുന്ന ഇന്ത്യന്‍ വകഭേദം സംസ്ഥാനത്തിന്റെ പത്ത് ജില്ലകളിലുണ്ട്. കോട്ടയം ജില്ലയിലാണ് ഇരട്ട ജനിതക മാറ്റം സംഭവിച്ച ഇന്ത്യന്‍ വകഭേദമായ B1617 കൂടുതലുള്ളത്. ജിനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുടേതാണ് കണ്ടെത്തല്‍. വൈറസ് വകഭേദങ്ങളെ കുറിച്ച് പഠിക്കാന്‍ ഈ സ്ഥാപനത്തെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. 

നേരത്തെ, വൈറസിന്റെ യു കെ വകഭേദം മാത്രമാണ് സംസ്ഥാനത്ത് കണ്ടെത്തിയിരുന്നത്. എന്നാല്‍ മാര്‍ച്ചില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ വകഭേദവും ദക്ഷിണാഫ്രിക്കന്‍ വകഭേദവും കണ്ടെത്തി. യുകെ വകഭേദത്തെക്കാള്‍ വ്യാപന ശേഷി കൂടുതലും അപകടകരവുമാണ് ഇന്ത്യന്‍, ആഫ്രിക്കന്‍ വകഭേദങ്ങള്‍. കോവിഡ് രോഗികളില്‍ 3.8 ശതമാനം പേരിലാണ് അതിതീവ്ര വൈറസ് ഫെബ്രുവരിയില്‍ കണ്ടെത്തിയതെങ്കില്‍ മാര്‍ച്ചില്‍ ഇത് 40 ശതമാനമായി ഉയര്‍ന്നു. 

ആഫ്രിക്കന്‍ വകഭേദം കൂടുതല്‍ കണ്ടെത്തിയത് പാലക്കാട് ജില്ലയിലാണ്. 21,890 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 2,32,812 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com