കുതിരാന്‍ ഉദ്ഘാടനത്തില്‍ ക്രഡിറ്റിന്റെ പ്രശ്‌നമില്ല, നാടിന്റെ താത്പര്യമാണ് പ്രധാനം: മന്ത്രി മുഹമ്മദ് റിയാസ്‌

കു​തി​രാ​ൻ തു​ര​ങ്ക​പാ​ത ഉ​ദ്ഘാ​ട​നം സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി പൊ​തു​മ​രാ​മ​ത്തു​മ​ന്ത്രി പി എ മു​ഹ​മ്മ​ദ് റി​യാ​സ്
പി എ മുഹമ്മദ് റിയാസ്/ഫയല്‍
പി എ മുഹമ്മദ് റിയാസ്/ഫയല്‍


തി​രു​വ​ന​ന്ത​പു​രം: കു​തി​രാ​ൻ തു​ര​ങ്ക​പാ​ത ഉ​ദ്ഘാ​ട​നം സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി പൊ​തു​മ​രാ​മ​ത്തു​ മ​ന്ത്രി പി എ മു​ഹ​മ്മ​ദ് റി​യാ​സ്. 
ഇവിടെ ക്രെ​ഡി​റ്റി​ൻറെ പ്ര​ശ്ന​മി​ല്ലെ​ന്നും നാ​ടി​ൻറെ താ​ത്പ​ര്യ​മാ​ണ് പ്ര​ധാ​നമെന്നും അദ്ദേഹം പറഞ്ഞു. 

ര​ണ്ടാം ട​ണ​ലും സ​മ​യ​ബ​ന്ധി​ത​മാ​യി തു​റ​ക്കു​മെ​ന്നാണ് പ്ര​തീ​ക്ഷ. ഇ​തി​നാ​യി ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​ക്ക് എ​ല്ലാ സ​ഹാ​യ​വും ന​ൽ​കും. സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​ത് ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.  

ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് കു​തി​രാ​നി​ലെ ഒ​രു തു​ര​ങ്ക​പാ​ത തു​റ​ന്നു കൊ​ടു​ത്ത​ത്.  ശ​നി​യാ​ഴ്ച രാ​ത്രി 7.50ന് ​ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് ​നി​ന്നു വ​രു​ന്ന ദേ​ശീ​യ ​പാ​ത​യി​ലെ തു​ര​ങ്ക​പ്പാ​ത ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.  

ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത വി ​കു​മാ​ർ, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ ആ​ദി​ത്യ, ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ സ​ഞ്ജ​യ്കു​മാ​ർ യാ​ദ​വ്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രാ​ണ് ച​രി​ത്ര​യാ​ത്ര​യി​ലെ ആ​ദ്യ​  യാ​ത്ര​ക്കാ​രാ​യ​ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com