'മാനസയുടെ മരണം വേദനിപ്പിച്ചു'; മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2021 08:23 PM  |  

Last Updated: 01st August 2021 08:23 PM  |   A+A-   |  

youth commit suicide

പ്രതീകാത്മക ചിത്രം

 

മലപ്പുറം: കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തില്‍ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. മലപ്പുറം ചങ്ങരംകുളത്തിന് അടുത്ത് വളയംകുളം സ്വദേശിയായ വിനീഷ് ആണ് മരിച്ചത്. 33 വയസായിരുന്നു. അവിവാഹിതനായ വിനീഷ് നിര്‍മ്മാണ തൊഴിലാളിയായിരുന്നു. 

വീടിന്റെ അടുക്കള ഭാഗത്തായി തൂങ്ങിമരിച്ച നിലയിലാണ് ഇന്ന് വിനീഷിനെ കണ്ടെത്തിയത്. തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ലെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മാനസയുടെ മരണം വേദനിപ്പിച്ചു. അതിനാലാണ് മരിക്കാന്‍ തീരുമാനിച്ചതെന്നും കുറിപ്പില്‍ പറയുന്നു.