വിദേശ നിര്‍മിത മദ്യത്തിന് വില കൂട്ടി; പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ആയിരം രൂപയോളം വില വര്‍ധിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd August 2021 06:02 PM  |  

Last Updated: 02nd August 2021 06:02 PM  |   A+A-   |  

Liquor price hike in the state

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്ന വിദേശനിര്‍മിത മദ്യത്തിന് വില വര്‍ധിപ്പിച്ചു. വെയര്‍ഹൗസ് നികുതി കൂട്ടിയതോടെയാണ് വില വര്‍ധിച്ചത്. വെയര്‍ഹൗസ് ലാഭവിഹിതം 2.5 ശതമാനത്തില്‍ നിന്ന് 14 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. ഇന്ത്യന്‍ നിര്‍മിത മദ്യം, വൈന്‍, ബിയര്‍ എന്നിവയുടെ വിലയില്‍ മാറ്റമില്ല.

കോവിഡ് കാല വരുമാന നഷ്ടം നികത്താനാണ് വില ഉയര്‍ത്തുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ആയിരം രൂപയോളം വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.