ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാതെ പുതുക്കുന്നു; സ്പീക്കര്‍ക്ക് അതൃപ്തി, പ്രത്യേക സമ്മേളനം ചേരാന്‍ നിര്‍ദേശം

വിവിധ വിഷയങ്ങള്‍ സംബന്ധിച്ചുള്ള ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാതെ നിയമസഭയില്‍ ആവര്‍ത്തിച്ച് പുതുക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കര്‍ എം ബി രാജേഷ്
സ്പീക്കര്‍ എം ബി രാജേഷ്/ഫയല്‍
സ്പീക്കര്‍ എം ബി രാജേഷ്/ഫയല്‍

തിരുവനന്തപുരം: വിവിധ വിഷയങ്ങള്‍ സംബന്ധിച്ചുള്ള ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാതെ നിയമസഭയില്‍ ആവര്‍ത്തിച്ച് പുതുക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കര്‍ എം ബി രാജേഷ്. നിലവിലെ ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു.

ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുതുക്കുന്ന അവസ്ഥക്ക് മാറ്റം വരണം. ഓര്‍ഡിനന്‍സിന് പകരം നിയമം പാസാക്കാന്‍ നിയമവകുപ്പിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്നും സ്പീക്കര്‍ റൂളിംഗ് നല്‍കി.

ഇതിന് പുറമെ കിഫ്ബിയുടെ ധനവിനിയോഗം നിയമസഭാ സമിതിക്ക് പരിശോധിക്കാമെന്ന് സ്പീക്കര്‍ മറ്റൊരു റൂളിങ്ങിലൂടെ വ്യക്തമാക്കി. സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച സബ്ജക്ട് കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനാ പരിധിയില്‍ കിഫ്ബി യുമായി ബന്ധപ്പെട്ട ചെലവുകള്‍ ഉള്‍പ്പെടുന്നില്ലെന്ന് കോണ്‍ഗ്രസ് അംഗം എ പി അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് സ്പീക്കറുടെ നടപടി.

കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി പരാമര്‍ശങ്ങള്‍ പരിശോധിക്കാനുള്ള പിഎസിയുടെ അധികാരത്തെ ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. നടപടിക്രമം പാലിക്കാത്ത സിഎജിയുടെ  പരാമര്‍ശത്തെയാണ് നിയമസഭ നിരാകരിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com