വാട്ടർ മീറ്റർ റീഡിങ് ഇനി സ്വയം ചെയ്യാം, മൊബൈൽ ആപ്പ് ഒരുങ്ങുന്നു; പുതിയ സംവിധാനം ഈ വർഷം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2021 07:46 AM  |  

Last Updated: 04th August 2021 08:17 AM  |   A+A-   |  

WATER_

എക്സ്പ്രസ് ഇല്ലസ്ട്രേഷൻ

 

തിരുവനന്തപുരം: വാട്ടർ മീറ്റർ റീഡിങ് ഉപയോക്താക്കൾ സ്വയം മൊബൈലിൽ രേഖപ്പെടുത്തി ബിൽ തുക അടയ്ക്കാനുള്ള സംവിധാനം വരുന്നു. ഏറ്റവും ഒടുവിൽ ബിൽ നൽകിയ ദിവസം മുതലുള്ള മീറ്റർ റീഡിങ് മൊബൈലിൽ രേഖപ്പെടുത്തിയതിന് ശേഷം റീഡിങ് കണക്കാക്കി ബിൽ അടയ്ക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നതാണ് പുതിയ സംവിധാനം. പുതിയ പരിഷ്കാരം ഈ വർഷം നടപ്പാക്കും. 

കോവിഡ് കാലത്ത്  ഉപയോക്താ‍ക്ക‍ൾ സ്വയം മീറ്റർ റീഡിങ് എടുത്ത് മൊബൈലിലൂടെ ജല അതോറിറ്റിക്ക് അയച്ചിരുന്നു. താൽക്കാലികമായി നടപ്പാക്കിയ ഈ സംവിധാനം വിജയകരമാണെന്നു കണ്ടാണ് പുതിയ പരിഷ്കാരം നടപ്പാക്കാനൊരുങ്ങുന്നത്.  ഇതിനായി മൊബൈൽ ആപ് തയാറാക്കാൻ ജല അതോറിറ്റി  നടപടി തുടങ്ങി. അതോറിറ്റി ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനും നടപടി ആരംഭിച്ചു. ഉപയോക്താക്കൾ അയയ്ക്കുന്ന റീഡി‍ങിൽ ക്രമക്കേടുണ്ടോ‍യെന്ന് പ്രത്യേകം പരിശോധിക്കും.