കര്‍ക്കടക വാവ് : ആലുവയില്‍ ബലിതര്‍പ്പണം ഇല്ല ; വഴിപാടുകള്‍ ഓണ്‍ലൈനായി നടത്താന്‍ സംവിധാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2021 10:03 AM  |  

Last Updated: 06th August 2021 10:03 AM  |   A+A-   |  

karkadaka vavu balitharpanam

ഫയല്‍ ചിത്രം

 

കൊച്ചി : കര്‍ക്കടക വാവ് ഞായറാഴ്ച. വാവു ദിനമായ ഞായറാഴ്ച ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. മഹാദേവ ക്ഷേത്രത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഒരേസമയം 15 പേര്‍ക്ക് പ്രവേശനം അനുവദിക്കും. 

പിതൃക്കള്‍ക്കുള്ള വഴിപാടുകള്‍ മുന്‍കൂട്ടി പണമടച്ചും ഓണ്‍ലൈനായും നടത്തുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ www.onlinetdb.com ല്‍ രജിസ്റ്റര്‍ ചെയ്താണ് വഴിപാടുകള്‍ ബുക്ക് ചെയ്യേണ്ടത്. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പിതൃതര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്വകാര്യ ക്ഷേത്രങ്ങളിലും സ്ഥിതിക്ക് മാറ്റമുണ്ടാകില്ല.