കൊച്ചി മെട്രോ
കൊച്ചി മെട്രോ

എയര്‍പോര്‍ട്ടിലേക്ക് നിര്‍മിക്കുക ലൈറ്റ് മെട്രോ, ട്രാം മാതൃകയില്‍ റോഡിലൂടെയുള്ള പാത പരിഗണനയില്‍

കൊച്ചി മെട്രോയുടെ എയര്‍പോര്‍ട്ട് ലൈന്‍ ലൈറ്റ് മെട്രോ ആവാന്‍ സാധ്യത

കൊച്ചി: കൊച്ചി മെട്രോയുടെ എയര്‍പോര്‍ട്ട് ലൈന്‍ ലൈറ്റ് മെട്രോ ആവാന്‍ സാധ്യത. കുറഞ്ഞ ചെലവും വേഗത്തിലുള്ള നിര്‍മാണ സാധ്യതയും കണക്കിലെടുത്ത് എയര്‍പോര്‍ട്ട് ലൈന്‍ ലൈറ്റ് മെട്രോയായി നിര്‍മിക്കാന്‍ ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ധാരണയായി. ഇന്‍ഫോപാര്‍ക്കിലേക്കുള്ള രണ്ടാം ഘട്ടത്തിന്റെ അനുമതി അന്തിമ ഘട്ടത്തിലാണെന്ന് യോഗം വിലയിരുത്തി.

കുറഞ്ഞ മൂലധന ചെലവാണ് ലൈറ്റ് മെട്രോയുടെ സവിശേഷത. പല യൂറോപ്യന്‍ നഗരങ്ങളും ഇപ്പോള്‍ നഗര യാത്രാ മാര്‍ഗമായി തെരഞ്ഞെടുക്കുന്നത് ലൈറ്റ് മെട്രോയാണ്. ട്രാം പോലെ താഴെക്കൂടിയോ മെട്രോയുടേതു പോലെ തൂണുകളില്‍ ഉയര്‍ത്തിയ പാതകളിലോ ലൈറ്റ് മെട്രോ സര്‍വീസ് നടത്താം. തൂണുകളില്‍ ഉയര്‍ത്തിയ പാതകള്‍ നിര്‍മിക്കുന്നതിനും മെട്രോയുടേതു പോലുള്ള ചെലവു വരില്ല. ചെലവു കുറഞ്ഞ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനുള്ള കുറിപ്പോടെ രണ്ടാം ഘട്ടത്തിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തീരിച്ചയച്ചിരുന്നു. ഇതു പരിഗണിച്ചാണ് ലൈറ്റ് മെട്രോ എന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍നിന്ന് പാലാരിവട്ടം സിവില്‍ലൈന്‍ റോഡ് വഴി ഇന്‍ഫോപാര്‍ക്കില്‍ എത്തുന്നതാണ് മെട്രോയുടെ രണ്ടാം ഘട്ടം. സിവില്‍ സ്‌റ്റേഷന്‍ ജങ്ഷനില്‍നിന്ന് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വഴിയാണ് ഇന്‍ഫോപാര്‍ക്കിലേക്കുള്ള നിര്‍ദിഷ്ട പാത. പതിനൊന്നു കിലോമീറ്ററില്‍ പതിനൊന്നു സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിന്റെ സ്ഥലമെടുപ്പു ജോലികള്‍ പുരോഗമിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com