സംസ്ഥാനത്ത് ഷോപ്പിങ് മാളുകൾ തുറക്കുന്നു; രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് മണി വരെ പ്രവർത്തിക്കാൻ അനുമതി

സംസ്ഥാനത്ത് ഷോപ്പിങ് മാളുകൾ തുറക്കുന്നു; രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് മണി വരെ പ്രവർത്തിക്കാൻ അനുമതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ഷോപ്പിങ് മാളുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 

നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിങ്  മാളുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴ് മുതൽ  വൈകീട്ട് ഒൻപത് മണി വരെ വരെ പ്രവർത്തിക്കാനാണ് അനുമതി നൽകുന്നത്. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി മാളുകൾ തുറക്കാനാണ് അനുമതി.

സംസ്ഥാനത്ത് ഈ മാസം ഒൻപത് മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം നടത്തും. ഇതിന്റെ  ഭാഗമായി പൊതുവിൽ  വാക്സിനേഷൻ വർദ്ധിപ്പിക്കും. അവസാന വർഷ ഡിഗ്രി, പിജി വിദ്യാർത്ഥികൾക്കും എൽപി, യുപി സ്കൂൾ അധ്യാപകർക്കും വാക്സിനേഷൻ പൂർത്തീകരിക്കുകയും ഈ യജ്ഞത്തിൻറെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com