'സെക്കന്‍ഡ്ഹാന്‍ഡ് തോക്ക് കിട്ടാനുണ്ടോ'; കേരളാ പൊലീസ് ബീഹാറിലെത്തി; മാനസയുടെ നെഞ്ചുതുളച്ച തോക്കിന്റെ ഉടമയെ കണ്ടെത്തി; പിടികൂടിയത് സിനിമാ സ്റ്റൈൽ പോരാട്ടത്തിലൂടെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th August 2021 10:35 AM  |  

Last Updated: 08th August 2021 10:35 AM  |   A+A-   |  

rakhil and manasa

രഖില്‍, മാനസ / ഫയല്‍

 


കൊച്ചി: മാനസയുടെ കൊലപാതകക്കേസ് അന്വേഷണത്തിന്റെ ഭാഗമായി ബീഹാറിലെത്തിയ അന്വേഷണസംഘം നേരിടേണ്ടിവന്നത് ആക്ഷന്‍ സിനിമയെ വെല്ലുന്ന രംഗങ്ങള്‍. രാഖിലിന് തോക്ക് കൈമാറിയ സോനുകുമാറിനെ ആദ്യം വലയില്‍ വീഴ്ത്തനാണ് പൊലീസ് തീരുമാനിച്ചത്. തോക്ക് പോലുള്ള വസ്തുക്കളുടെ സെക്കന്‍ഡ്ഹാന്‍ഡ് വില്‍പ്പന നടത്തുന്നയാളാണ് സോനു എന്ന് പൊലീസ് മനസിലാക്കിയിരുന്നു. 'പഴയ തോക്ക് കിട്ടുമോ' എന്ന് ചോദിച്ചാണ് കേരളത്തിലെ പൊലീസ് സംഘം സോനുകുമാറിനെ ബന്ധപ്പെട്ടത്, കോതമംഗലം എസ്‌ഐ മാഹിന്‍ സലീമീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബീഹാറിലെത്തിയിരുന്നത്.

പട്‌നയില്‍ നിന്ന് 250 കിലോമീറ്റര്‍ മാറിയുള്ള മുംഗേര്‍ ജില്ലയിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്താന്‍ സോനുകുമാര്‍ അറിയിച്ചു. ആയുധവില്‍പ്പനക്കാരായതിനാല്‍ ആക്രമണസാധ്യതയുണ്ടെന്ന് പൊലീസ് മുന്‍കൂട്ടി കണക്ക് കൂട്ടിയിരുന്നു. അതിനാല്‍ നേരത്തെത്തന്നെ മുംഗേര്‍ എസ്പിയുടെ സഹായം തേടി. എസ്പി സ്‌ക്വാഡിനെ വിട്ടുനല്‍കി. സാധാരണ വേഷത്തിലാണ് പൊലീസ് സംഘം എത്തിയതെങ്കിലും സോനുവിന്റെ സംഘത്തിലെ ചിലര്‍ക്ക് ബീഹാര്‍ പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിയാനായി. ഇവര്‍ ബഹളംവച്ചതോടെ സോനുവിനെ പിടിക്കാന്‍ പൊലീസ് ശ്രമിച്ചു. ഇതോടെ കൂട്ടാളികള്‍ ആയുധങ്ങളുമായി ആക്രമിക്കാന്‍ തുടങ്ങി.

ഉടന്‍ എസ്പിയുടെ സ്‌ക്വാഡിലുള്ള ബീഹാര്‍ പൊലീസ് സംഘം നിറയൊഴിച്ചു. വെടിപൊട്ടിയതോടെ ഇവര്‍ പിന്‍വാങ്ങി. ഏറെ നേരം നീണ്ട സാഹസിത ഓപ്പറേഷന്‍ ഒടുവില്‍ സോനുവിനെ കീഴടക്കി അന്വേഷണസംഘം സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

ഇവിടെ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ആയുധവ്യാപാരലംഘത്തിന്റെ ഏജന്റായ മനീഷ് കുമാര്‍ വര്‍മ്മയുടെ കാര്യം വെളിപ്പെടുത്തുന്നത്. തോക്ക് ലഭിക്കാന്‍ തന്നെ സഹായിച്ചത് മനീഷാണെന്നും മനീഷാണ് രാഖിലിനെ കാറില്‍ കൂട്ടിക്കൊണ്ടുവരാന്‍ സഹായിച്ചതെന്നും ഇയാള്‍ അറിയിച്ചു. ഇതോടെ മനീഷിനെ പിടികൂടുന്നതിനായി സംഘം ഇറങ്ങി. മനീഷ് കുമാറിനെ പറ്റ്‌നയില്‍ നിന്ന് പ്രയാസമില്ലാതെ പിടികൂടാന്‍ പൊലീസിനായി