16 കോടി വില വരുന്ന ആംബര്‍ഗ്രീസ് കടത്താന്‍ ശ്രമം; മലയാളി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th August 2021 08:34 AM  |  

Last Updated: 10th August 2021 08:34 AM  |   A+A-   |  

ambergris

ഫയല്‍ ചിത്രം


കുടക്: 16 കോടി രൂപ വില മതിക്കുന്ന ആംബർഗ്രീസുമായി മലയാളി അടക്കം നാലുപേർ പിടിയിൽ. കുടകിലെ കുശാൽ നഗറിൽ നിന്നാണ് വനം വകുപ്പ് നാലുപേരെ അറസ്റ്റ് ചെയ്തത്. 

കണ്ണൂർ ഇരിട്ടി സ്വദേശി കെ എം ജോർജ്, കുടക് സ്വദേശികളായ കെ എ ഇബ്രാഹിം, ബി എ റഫീഖ്, താഹിർ എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഗൾഫിലേക്ക് കടത്താനായി എത്തിച്ച ആംബർഗ്രീസ് ആയിരുന്നു ഇത്. 8.2 കിലോഗ്രാം ഭാരമാണ് ഇതിനുണ്ടായിരുന്നത്. കാറിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.

തിമിംഗലങ്ങളുടെ കുടലിൽ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ടുള്ള ചില പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന പ്രകൃതിദത്ത ഉൽപന്നമാണ് ആംബർഗ്രീസ്. ഇതിന് സുഗന്ധലേപന വിപണിയിൽ വൻവിലയാണുള്ളത്. കഴിഞ്ഞ മാസം തൃശൂരിൽ നിന്ന് 30 കോടിരൂപ വിലമതിക്കുന്ന ആംബർഗ്രീസുമായി 3 പേർ പിടിയിലായിരുന്നു.  ഇതാണ് ആംബർഗ്രീസ് കള്ളക്കടത്തിലേക്ക് ആളുകളെ എത്തിക്കുന്നത്.