സര്‍ക്കാര്‍ നടത്തിയാല്‍ 'ഹറാം!', ലീഗ് നടത്തിയാല്‍ 'ഹലാല്‍!' ; മുഹറം ചന്ത വിവാദത്തില്‍ കെ ടി ജലീല്‍

'കേരളത്തിലെ മുസ്ലിങ്ങളില്‍ മഹാഭൂരിപക്ഷം വരുന്ന സുന്നികള്‍ മുഹറം 10 ഒരു വിശേഷാല്‍ ദിവസമായാണ് കാണുന്നത്'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മലപ്പുറം : സഹകരണ വകുപ്പിന്റെ ഓണം മുഹറം ചന്തയ്‌ക്കെതിരെ രംഗത്തുവന്ന മുസ്ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍മന്ത്രി ഡോ. കെ ടി ജലീല്‍. കേരള സര്‍ക്കാര്‍ ഓണം  മുഹറം ചന്ത നടത്തിയാല്‍ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിനും അദ്ദേഹത്തിന്റെ താളത്തിന് തുള്ളുന്നവര്‍ക്കും അത് മതനിഷിദ്ധം (ഹറാം) ആണ്.

എന്നാല്‍ മുസ്ലിംലീഗ് ഭരിക്കുന്ന കൊണ്ടോട്ടി സഹകരണ ബാങ്ക് അത്തരമൊരു ചന്ത നടത്തുന്നതും അത് ടി വി ഇബ്രാഹിം എംഎല്‍എ ഉല്‍ഘാടനം ചെയ്യുന്നതും അവര്‍ക്ക്  ഹലാല്‍!(അനുവദനീയം) ആണ്. കേരളത്തിലെ മുസ്ലിങ്ങളില്‍ മഹാഭൂരിപക്ഷം വരുന്ന സുന്നികള്‍ മുഹറം 10 ഒരു വിശേഷാല്‍ ദിവസമായാണ് കാണുന്നത്. സമുദായ പാര്‍ട്ടിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നവര്‍ കുറച്ചുകൂടി ജാഗ്രത കാണിച്ചാല്‍ നന്നാകുമെന്ന് ജലീല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം : 

കേരള സര്‍ക്കാര്‍ ഓണം  മുഹറം ചന്ത നടത്തിയാല്‍ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനും അദ്ദേഹത്തിന്റെ താളത്തിന് തുള്ളുന്നവര്‍ക്കും അത് ഹറാം(മതനിഷിദ്ധം). എന്നാല്‍ സാക്ഷാല്‍ ലീഗ് ഭരിക്കുന്ന കൊണ്ടോട്ടി സഹകരണ ബാങ്ക് അത്തരമൊരു ചന്ത നടത്തുന്നതും അത് ശ്രീ ടി.വി ഇബ്രാഹിം എം.എല്‍.എ ഉല്‍ഘാടനം ചെയ്യുന്നതും അവര്‍ക്ക്  ഹലാല്‍!(അനുവദനീയം). കേരളത്തിലെ മുസ്ലിങ്ങളില്‍ മഹാഭൂരിപക്ഷം വരുന്ന സുന്നികള്‍ മുഹറം 10 ഒരു വിശേഷാല്‍ ദിവസമായാണ് കാണുന്നത്. അത് വ്യക്തമാക്കുന്നതാണ് സുന്നി പണ്ഡിതന്‍മാരുടെ ഇതോടൊപ്പം കൊടുത്തിട്ടുള്ള വാര്‍ത്താ കുറിപ്പ്. സമുദായ പാര്‍ട്ടിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നവര്‍ കുറച്ചുകൂടി ജാഗ്രത കാണിച്ചാല്‍ നന്നാകും. ഏറ്റവും ചുരുങ്ങിയത് അവര്‍ അണിയുന്ന വേഷത്തോടെങ്കിലും നീതി കാണിച്ചിരുന്നെങ്കില്‍ എത്ര ഉപകാരമായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com