മകൾക്കൊപ്പം ബുള്ളറ്റിൽ കശ്മീർ യാത്ര: അനുമതി വാങ്ങിയില്ല, അധ്യാപികയ്ക്കു കാരണം കാണിക്കൽ നോട്ടിസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th August 2021 08:30 AM  |  

Last Updated: 10th August 2021 08:30 AM  |   A+A-   |  

kashmir_bullet_trip

ചിത്രം: ഫേസ്ബുക്ക്

 

കണ്ണൂർ: ബുള്ളറ്റിൽ കശ്മീർ യാത്ര നടത്തിയ അധ്യാപികയ്ക്കു വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടിസ്. കാനായി നോർത്ത് യുപി സ്കൂൾ അധ്യാപിക കെ അനീഷയ്ക്കാണ് ഷോക്കോസ് നോട്ടിസ് അയച്ചത്. അനുമതി വാങ്ങാതെയാണ് അനീഷ യാത്ര നടത്തിയതെന്ന് കാണിച്ചാണ് നോട്ടീസ്. 

19ന്റെ പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ എഇഒ പ്രധാന അധ്യാപിക വഴി അനീഷയ്ക്കും നോട്ടിസ് അയച്ചത്. സംസ്ഥാനം വിട്ടു പോകാൻ ഡിപ്പാർട്മെന്റ് അനുവാദം വാങ്ങേണ്ടതുണ്ടെന്ന സർവീസ് റൂൾ പാലിച്ചില്ലെന്നാണ് ഇതിൽ പറയുന്നത്. യാത്ര കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്നും ഷോക്കോസ് നോട്ടിസിൽ പറയുന്നു. എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടെങ്കിൽ രണ്ട് ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നാണ് നോട്ടിസിൽ അറിയിച്ചിട്ടുള്ളത്.